കുട്ടികള്‍ക്ക് മാതാ പിതാക്കള്‍ നല്‍കേണ്ടുന്ന പിന്തുണ , കുട്ടികള്‍ പിന്തുടരേണ്ട ശരിയായ ആഹാര ശീലങ്ങള്‍ , അവകാശ അധിഷ്ടിത വിദ്യാലയം, വീട്ടിനുള്ളിലെ ലിംഗ സമത്വം തുടങ്ങിയ ആശയങ്ങള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കുനതിനായി സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ബോധവല്‍കരണ പരിപാടിയുടെ സ്കൂള്‍ തല യോഗം 18/ 11/ 2014 -ൽ സംഘടിപ്പിച്ചു .വാര്‍ഡു മെമ്പര്‍ ശ്രീമതി.ജിജി അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്തു.മാതൃസംഗമം പ്രസിഡന്റ് ശ്രീമതി. ജ്യോതി ലക്ഷ്മി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി. വി. വിജയ ലക്ഷ്മി പങ്കാളികള്‍ക്ക് സ്വാഗതം ആശംസിച്ചു.അദ്ധ്യാപകന്‍ ശ്രീ.പി.തോമസ് ക്ലാസ് നയിച്ചു. യോഗത്തില്‍ 35 രക്ഷിതാക്കൾ പങ്കെടുത്തു.


No comments:
Post a Comment