മൂന്നാം ക്ലാസ്സിലെ ഗണിത പഠനമാണ് പശ്ചാത്തലം . യൂണിറ്റിന്റെ പേര് 'കൂട്ടിച്ചേര്‍ക്കാം'. ഒരു രണ്ടക്ക സംഖ്യയെ വ്യത്യസ്ത സംഖ്യാ ജോടികളുടെ തുകയായി എഴുതാന്‍ കഴിയുകയെന്നതാണ് ഈ യൂണിറ്റിലെ ആദ്യ പഠന നേട്ടം.ഉദാ;(40+30=70,45+25=70).
7 0 എന്ന സംഖ്യക്ക് ഇത്തരം പരമാവധി സങ്കലന ജോടികള്‍ കണ്ടുപിടിക്കുക എന്നതാണ് പ്രവര്‍ത്തനം.
ക്ലാസ്സ്മുറിയില്‍ ആദ്യം അധ്യാപകന്‍ പ്രശ്നം അവതരിപ്പിച്ചു.
കുട്ടികളുടെ ഗ്രൂപ്പുകള്‍ വിവിധ പരിഹാര മാര്‍ഗങ്ങള്‍ ആലോചിച്ചു.
70 -ല്‍ കുറവായ പല സംഖ്യാ ജോടികള്‍ ശ്രമ പരാജയ രീതിയില്‍ പരീക്ഷിക്കുകയാണ് എല്ലാവരും ചെയ്തത്.മാത്രമല്ല മിക്കവര്‍ക്കും ഒന്നിലധികം ജോടികള്‍ കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.
അധ്യാപകന്റെ സഹായം അനിവാര്യമായ ഘട്ടത്തില്‍ ഗണിതപ്പെട്ടിയിലെ സാമഗ്രികള്‍ ഉപയോ ഗപ്പെടുതാന്‍ തീരുമാനിച്ചു .
ഗണിതലാബിലെ 'counting cubesticks' (പത്തുകളുടെ ആറു സ്ടിക്കുകളും ഒന്നുകളുടെ പത്തെണ്ണവും) തിരഞ്ഞെടുത്തു..ആകെ എണ്ണം എഴുപത് എന്ന് കുട്ടികള്‍ കണ്ടെത്തി.
ഇനി എന്താണ് വേണ്ടത്?
രണ്ടു കൂട്ടങ്ങളാക്കാമെന്ന്അവര്‍ തന്നെ തീരുമാനിച്ചു .
കുട്ടികളില്‍ ഒരാള്‍ അതിനെ രണ്ട് കൂട്ടങ്ങളാക്കി.

ഓരോ കൂട്ടവും എണ്ണി ബോര്‍ഡിലെ പട്ടികയില്‍ രേഖപ്പെടുത്തി..
ഇപ്പോള്‍ വിദ്യ പിടികിട്ടി. .......
ഒരു കൂട്ടത്തില്‍ നിന്ന് എടുത്തു മാറ്റി രണ്ടാം കൂട്ടത്തില്‍ ചേര്‍ത്താലോ ...?
അങ്ങനെ ബോര്‍ഡിലെ പട്ടിക വികസിക്കുകയായ്....
ഇനി എത്ര ജോടികള്‍ കൂടി കണ്ടുപിടിക്കാം...?
ഓരോ ഗ്രൂപും വ്യത്യസ്ത സാമഗ്രികള്‍ ഉപയോഗിച്ചാലോ?....
ശരി....
ഒന്നാം ഗ്രൂപ്പിന് ഈര്‍ക്കിലിയും കമ്പുകളും തരാം......
ദേ ഞങ്ങള്‍ പുതിയൊരു ജോഡി കണ്ടുപിടിച്ചു.....
47 ഉം 23 ഉം.
രണ്ടാം ഗ്രൂപ്പിന് തടികൊണ്ടുള്ള counting block കള്‍ .........
ഞങ്ങള്‍ക്കും കിട്ടി........
34 ഉം 36 ഉം ....
സാറേ ഞങ്ങള്ക് എന്താണ് തരുന്നത്?......(മൂന്നാം ഗ്രൂപ്പുകാര്‍...)
"നിങ്ങള്‍ മഞ്ചാടി ഉപയോഗിച്ചോളൂ....."
വേഗം എഴുതിക്കോ....50,20
അവസാന ഗ്രൂപ്പുകാര്‍ ഇതെടുത്തോ....
ഏതു ഗ്രൂപ്പാണ് കൂടുതല്‍ ജോടികള്‍ കണ്ടെത്തുക...?
"എങ്കില്‍ ഞങ്ങള്ക് അല്‍പ സമയം തരൂ....."
....
.......
...........
സാറെ.......
ഞങ്ങളുടെ നോട്ടുബുക്കിലെ പൂര്‍ത്തിയാക്കിയ പട്ടിക കണ്ടോ...?
ആരാണ് ഇവരെ കണക്കു പഠിപ്പിച്ചത്?
മാഷോ അതോ ഈര്‍ക്കില്‍ കെട്ടുകളോ?
ഈര്‍ക്കില്‍ തന്നെ...

No comments:
Post a Comment