Friday, 26 September 2014

ജി എല്‍ പി എസ് വടക്കന്‍ വെളിയനാട് -- വിദ്യാലയചരിത്രം


ഗവ. എല്‍ പി എസ് വടക്കന്‍ വെളിയനാട്  -വിദ്യാലയചരിത്രം

1911-ല്‍ നാരായണര് നാരായണര് എന്ന വ്യക്തി ദാനം ചെയ്ത36 സെന്റ് സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ചു. 2011-ല്‍ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തല്‍ 2014-2015അക്കാദമിക വര്‍ഷം ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലായി 57 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.ആദ്യകാലത്തെ പരിമിതികള്‍ മറികടന്ന് ഇപ്പോള്‍ വൈദ്യുതി, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,പാചകപ്പുര,കുട്ടികളുടെ പാര്‍ക്ക്, ചെറുമൈതാനം, അഡാപ്റ്റഡ് ടോയ് ലറ്റുകള്‍, കിണര്‍, ജലശുദ്ധീകരണി എന്നീ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 2013-ല്‍ എസ് എസ് എ പദ്ധതിപ്രകാരം സ്കൂള്‍ കെട്ടിടം പുനരുദ്ധരിച്ചു. എഞ്ച് അധ്യാപക തസ്തികകള്‍ ഉള്ള വിദ്യാലയത്തില്‍ ഇപ്പോള്‍ പ്രഥമാധ്യാപികയായി ശ്രീമതി വി വിജയലക്ഷ്മി സേവനം ചെയ്യുന്നു.
  


സ്കൂളിന്റെ തനതു പ്രവര്‍ത്തനപരിപാടികള്‍
1)ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍
അധ്യയനവര്‍ഷാരംഭത്തില്‍ കുട്ടികള്‍ ഭാരതീയ ശാസ്ത്രജ്ഞന്‍മാരുടെ പേരിലുള്ള നാല് ഗ്രൂപ്പുകളായി തിരിയുന്നു. തുടര്‍ന്ന് ആ വര്‍ഷത്തെെ ദിനാചരണങ്ങള്‍, മത്സരങ്ങള്‍,ആഘോഷങ്ങള്‍, പരിപാടികളുടെ സംഘാടനം തുടങ്ങി എല്ലാ ഇനങ്ങളും ഈ ഗ്രൂപ്പ് തലത്തിലാണ് ക്രമീകരിക്കുന്നത്. ഗ്രൂപ്പുകളുടേയും അംഗങ്ങളുടേയും പട്ടിക പ്രത്യേകം പ്രദര്‍ശിപ്പിക്കും.മത്സരാടിസ്ഥാനത്തില്‍ നടക്കുനന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രൂപ്പുകള്‍ക്ക് സ്കോര്‍ നല്‍കും. സ്കൂള്‍ വാര്‍ഷികത്തില്‍ മികച്ച പ്രകടനം നടത്തിയ ഗ്രൂപ്പുകള്‍ക്ക് സമ്മാനം.
2)ക്ലബ് പ്രവര്‍ത്തനങ്ങള്‍
നിലവില്‍ വിദ്യാരംഗം കലാസാഹിത്യവേദി, ശാസ്ത്രക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, ആരോഗ്യ ക്ലബ് എന്നിങ്ങനെ അഞ്ച് ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു. ക്ലബ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ചാര്‍ട്ട് സ്കൂളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങള്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തും. ക്ലബുകളുടെ അറിയിപ്പുകള്‍ അതത് ലീഡര്‍മാര്‍ അസംബ്ലി അറിയിപ്പില്‍ നല്‍കും.

3)ഗണിതലാബ്
ഗണിതക്ലബിന്റെ കീഴില്‍ അഞ്ചാം ക്ലാസില്‍ ഗണിതലാബ് സജ്ജീകരിച്ചിരുന്നു. ഗണിതലാബില്‍ നാല്‍പതിലധികം പഠനോപകരണങ്ങളുണ്ട്. കൂടാതെ കമ്പുകെട്ടുകള്‍, മഞ്ചാടി, ഈര്‍ക്കില്‍ കെട്ടുകള്‍ തുടങ്ങി കുട്ടികള്‍ ശേഖരിച്ചവയും. അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ ക്ലാസ് മുറികളില്‍ അധ്യാപകര്‍ഗണിതലാബിനെ പരിചയപ്പെടുത്തുന്നു.
4)ശുചിത്വപ്പോോലീസ്
ആരോഗ്യ ക്ലബിന്റെ കീഴിലുള്ള പ്രവര്‍ത്തനം. നേതാക്കളില്‍ ചിലര്‍ സുചിത്വപ്പോലീസായി തെരഞ്ഞെടുക്കപ്പെടുന്നു ആഴ്ചയിലൊരിക്കല്‍ ശുചിത്വപ്പോലീസ് പരിശോധന നടത്തും.ദിവസം മുന്‍കൂട്ടി പറയില്ല. പോലീസ് എല്ലാ കുട്ടികളേയും വരിയില്‍ നിര്‍ത്തി പരിശോധിക്കും. നഖം, മുടി, പല്ല്, വസ്ത്രം, ചെരുപ്പ് എന്നീയിനങ്ങള്‍ പരിശോധിച്ച് ചിലര്‍ക്ക് പിഴ ചുമത്തും. പിഴ ചുമത്തപ്പെടുന്നവരുടെ ഗ്രൂപ്പ്സ്കോര്‍ നഷ്ടപ്പെടും.
5)ലൈബ്രറിപ്പതിപ്പ്
ആഴ്ചയിലൊരിക്കല്‍ പുസ്തകവിതരണമുണ്ട്. പുസ്തകം തിരികെ നല്‍കുമ്പോള്‍ ഒപ്പം വായനക്കുറിപ്പും നല്‍കണം. എങ്കിലേ അടുത്ത പുസ്തകം ലഭിക്കൂ. ഈ വായനക്കുറിപ്പുകളില്‍ മികച്ചതിന് സ്കോര്‍ ലഭിക്കും. അവ ഓരോ മാസവും പതിപ്പായി മാറും.
6)വിദ്യാലയവാര്‍ത്തകള്‍
അസംബ്ലിയിലെ പത്രവായനക്കുു ശേഷം തലേദിവസത്തെ വിദ്യാലയ വാര്‍ത്തയും ഒരാള്‍ വായിക്കും. തലേന്ന് സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംഗ്രഹമാണ് വിദ്യാലയ വാര്‍ത്ത. പുസ്തകം കൊണ്ടുവരാതെ വരികയോ യൂണിഫോം ധരിക്കാതെ വരികയോ മറ്റ് കുസൃതികള്‍ കാണിക്കുകയോ ചെയ്താല്‍ അതും ചിലപ്പോള്‍ വാര്‍ത്തയാകും. രസകരങ്ങളായ ക്ലാസ് റൂം സംഭവങ്ങളും വാര്‍ത്തയായി മാറും.
7)"ചിരാത്"-രചനകളുടെ പ്രദര്‍ശനഫലകം
ഓരോ ദിവസവും ക്ലാസ് റൂം പ്രക്രിയയുടെ ഭഗമായി രൂപപ്പെട്ട ഉള്‍പ്പന്നങ്ങളുടെ പ്രദര്‍ശനയിടം. ചിത്രങ്ങള്‍,രചനകള്‍, ശേഖരങ്ങള്‍ തുടങ്ങിയതെന്തും ചിരാതിലേക്ക് പരിഗണിക്കും.
8)GK Corner
ഓരോ ദിനവും ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട ഒരു ചെറു കുറിപ്പ് ചിരാതില്‍ പ്രത്യക്ഷപ്പെടും(ടീച്ചര്‍ തയ്യാറാക്കുന്നത്.)അതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യോത്തരങ്ങള്‍ GK ബുക്കിലേക്ക്. ആഴ്ചയിലൊരിക്കല്‍ GK ക്വിസ്. ഗ്രൂപ്പുകള്‍ക്ക് സ്കോര്‍.

9) അസംബ്ലി ക്വിസ്
തലേദിവസത്തെ പത്രഭാഗവുമായി ബന്ധപ്പെട്ട ഒരു ചോദ്യം അസംബ്ലി മധ്യേ ടീച്ചര്‍ ചോദിക്കും. ഉത്തരം പറയുന്നയാള്‍ക്ക് സമ്മാനം. ഗ്രൂപ്പിന് സ്കോര്‍.
10)കുട്ടിബാങ്ക്
ബാങ്കിംഗ് പരിചയപ്പെടുത്തുന്നതിനും സാമ്പത്തിക അച്ചടക്കവും മിതവ്യയശീലവും പരിശീലിപ്പിക്കുന്നതിനുമായി ഗണിതക്ലബിന്റെ കീഴില്‍ ആരംഭിച്ച പദ്ധതി. കുട്ടികള്‍ തന്നെ ബാങ്കിന്റെ മാനേജര്‍/ അക്കൗണ്ടന്റ്/ കാഷ്യര്‍/ ക്ലര്‍ക്ക്. ആഴ്ചയിലൊരിക്കല്‍ ബാങ്ക് പ്രവര്‍ത്തിക്കും. അക്കൗണ്ട് നമ്പര്‍, പാസ് ബുക്ക് എന്നിവ ബാങ്ക് നല്‍കും. ആഴ്ചയിലൊരിക്കല്‍ ബാങ്ക് സമ്മേളിക്കും. അപ്പോള്‍ കുട്ടികള്‍ക്ക് നിക്ഷേപം/ പിന്‍വലിക്കല്‍ നടത്താം. വര്‍ഷാവസാനം ചെറുപലിശയോടെ നിക്ഷേപം തിരികെ ലഭിക്കും. കൂടാതെ ബാങ്ക് സ്റ്റോറില്‍ നിന്ന് ബാങ്ക് ചെക്ക് നല്‍കി പെന്‍സില്‍/ റബര്്‍/ ബുക്ക് തുടങ്ങിയവ കൈപ്പറ്റാം. വേണമെങ്കില്‍ വിനോദയാത്ര, വാര്‍ഷികം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കുകയുമാകാം.
11)ബാലസഭ
എല്ലാ വെള്ളിയാഴ്ചകളിലും ബ്ലസഭ സമ്മേളിക്കും. ക്ലാസ് റൂം പ്രക്രിയയുടെ ഭാഗമായി നടത്തുന്ന റോള്‍പ്ലേ, കവിതാലാപനം, നാടകം എന്നിവ ബാലസഭയില്‍ അവതരിപ്പിക്കും. രചനകളുടെ അവതരണവും നടത്താം. കൂടാതെ നാടകം/ സ്കിറ്റ് തുടങ്ങിയ ഏതെങ്കിലും ഇനങ്ങളില്‍ ഗ്രൂപ്പുകളുടെ മത്സരവും ബാലസഭയില്‍ മടക്കും.

2 comments:

  1. ചിരാത് നല്ല മാതൃക
    ലളിതം
    ചിരാത് മാത്രം ഒറു പോസ്റ്റാക്കാം.
    തെരഞ്ഞെടുപ്പു രീതി, ചുമതല, വിവധ ക്ലാസുകളുടെ പങ്കാളിത്തം. ചിരാതിലെ വിഭവങ്ങളുടെ ഉപയോഗവും ഭാവിയവും

    ReplyDelete
  2. ചിരാതിനെപ്പറ്റി കൂടുതല്‍ വിശദമായി പരാമര്‍ശിക്കാം സാര്‍.

    ReplyDelete