Tuesday, 14 October 2014

സ്കൂള്‍ ദിനാചരണങ്ങള്‍

ചാന്ദ്ര ദിനം (21 ജൂലൈ )

ശാസ്ത്ര ക്ലബിന്റെ നേത്രുത്വത്തില്‍ വിപുലമായ പരിപാടികളാണ് ചന്ദ്ര ദിനത്തില്‍ സംഘടിപിച്ചത്.ചാന്ദ്രദിന സെമിനാര്‍, ചന്ദ്രമാനുഷനുമായി അഭിമുഖം,ചന്ദ്ര മാമ്മന് കത്ത്,ചന്ദ്രഗനങ്ങളുടെ അവതരണം,ചാന്ദ്ര ക്വിസ് , പ്രദര്‍ശനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍

സെമിനാര്‍ ഒരുക്കങ്ങള്‍ .....

പ്രദര്‍ശനത്തിനുള്ള മുന്നൊരുക്കം ......
 സെമിനാറിൽ നിന്ന്......

ചാന്ദ്ര ഗാനങ്ങളുടെ അവതരണം...

സെമിനാർ സദസ്..
ബഷീര്‍ ദിനം (ജൂലൈ 21)
വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിലാണ് ബഷീര്‍ ചരമ ദിനം ആചരിച്ചത്‌.ബഷീര്‍ കൃതികളുടെ പ്രദര്‍ശനം,ബാല്യകാലസഖി,പാത്തുമ്മയുടെ ആട് എന്നീ കൃതികളുടെ വായന ,ബഷീര്‍ പതിപ്പ് നിര്‍മ്മാണം ,ബഷീര്‍ ക്വിസ് , 'ബഷീര്‍ കഥാപാത്രങ്ങള്‍ സ്കൂളില്‍ ' എന്നിവയായിരുന്നു രണ്ടു ദിവസമായി നടത്തിയ പരിപാടികള്‍.പതിപ്പുകള്‍ ഗ്രൂപ്പുകള്‍ മത്സരാടിസ്ഥാനത്തില്‍ നിര്‍മിച്ചു.ഓരോ ഗ്രൂപും ഓരോ ബഷീര്‍ കഥാപാത്രത്തെ രംഗത്ത് എത്തിച്ചു.
അദ്ധ്യാപിക ശ്രീമതി.എ. സരിതക്കുട്ടി ബഷീറിനെ അനുസ്മരിച്ചു സംസാരിച്ചു.ശ്രീമതി. നീന ആന്റണി ബഷീര്‍ ക്വിസ് നയിച്ചു.പതിപ്പ് നിര്‍മാണത്തിന് പ്രധാനാധ്യാപിക ശ്രീമതി. വി. വിജയലക്ഷ്മിയും വിദ്യാരംഗം മെന്റര്‍   ശ്രീ .പി. തോമസും പിന്തുണ    നല്‍കി.വിദ്യാരംഗം ക്ലബ് ലീഡര്‍ ബിന്ദുജ കൃഷ്ണന്‍, അര്‍ജുന്‍ മോഹന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ബഷീര്‍ കഥാപാത്രങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ക്കൊപ്പം (സുഹറ,ഒറ്റക്കണ്ണന്‍ പോക്കര്‍,പൊന്കുരിശുതോമ,ആനവാരി രാമന്‍ നായര്‍ )
സ്വാതന്ത്ര്യ ദിനം 
സാമൂഹ്യ ശാസ്‌ത്ര ക്ലബിന്റെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യ ദിന പരിപാടികള്‍ സംഘടിപ്പിച്ചത്. വാര്‍ഡു മെമ്പര്‍ ശ്രീമതി.ജിജി അഭിലാഷ് ആയിരുന്നു മുഖ്യ അഥിതി.ഗ്രാമദീപം യൂത്ത് ക്ലബും ആഘോഷങ്ങളില്‍ പങ്കാളികളായി.വാര്‍ഡു മെമ്പര്‍ രാവിലെ 
8 .30 -ന് പതാക ഉയര്‍ത്തി. 

ശേഷം കവലയിലേക്കു സ്വാതന്ത്ര്യ സന്ദേശ റാലി പുറപ്പെട്ടു.
റാലിയില്‍ ഇന്ത്യയുടെ വിവിധ പ്രതീകവേഷങ്ങളുംഅണിനിരന്നു.







തുടര്‍ന്ന് സ്വാതന്ത്ര്യദിനപ്രസംഗ മത്സരം,ദേശഭക്തിഗാനമത്സരം ,തുടങ്ങിയവയും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തി.പ്രധാനാധ്യാപിക കുട്ടികള്ക് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.മധുരപലഹാര വിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

No comments:

Post a Comment