Tuesday, 25 November 2014

സ്കൂള്‍ തല രക്ഷാ കര്‍തൃ ബോധവല്‍കരണ സദസ്

കുട്ടികള്‍ക്ക് മാതാ പിതാക്കള്‍ നല്‍കേണ്ടുന്ന പിന്തുണ , കുട്ടികള്‍ പിന്തുടരേണ്ട ശരിയായ ആഹാര ശീലങ്ങള്‍ , അവകാശ അധിഷ്ടിത വിദ്യാലയം, വീട്ടിനുള്ളിലെ ലിംഗ സമത്വം തുടങ്ങിയ ആശയങ്ങള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കുനതിനായി സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ബോധവല്‍കരണ പരിപാടിയുടെ സ്കൂള്‍ തല യോഗം 18/ 11/ 2014 -ൽ സംഘടിപ്പിച്ചു .വാര്‍ഡു മെമ്പര്‍ ശ്രീമതി.ജിജി അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്തു.മാതൃസംഗമം പ്രസിഡന്റ്‌ ശ്രീമതി. ജ്യോതി ലക്ഷ്മി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി. വി. വിജയ ലക്ഷ്മി പങ്കാളികള്‍ക്ക് സ്വാഗതം ആശംസിച്ചു.അദ്ധ്യാപകന്‍ ശ്രീ.പി.തോമസ്‌  ക്ലാസ് നയിച്ചു. യോഗത്തില്‍ 35 രക്ഷിതാക്കൾ പങ്കെടുത്തു.

Wednesday, 19 November 2014

'ഫോക്കസ് 2015'-വിദ്യാലയ വികസന പദ്ധതി

കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകള്‍ക്കായി എസ്. എസ്.എ. ആവിഷ്കരിച്ച നവീകരണ പദ്ധതിയാണ് 'ഫോക്കസ് 2015'.
ഇതിന്റെ ഭാഗമായി  വരുന്ന അഞ്ചു വര്‍ഷത്തേക്കു സ്കൂള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന പ്രവര്‍ത്തന പരിപാടികളുടെ കരട് എസ്.എസ്.എ. അധികാരികള്‍ക്ക് സമര്‍പ്പിച്ചു.
വിദ്യാലയ വികസന പരിപാടി ഇവിടെ വായിക്കാം........








Friday, 7 November 2014

സ്കൂള്‍ കായിക പരിശീലനം

സബ് ജില്ലാ തല കായിക മേള മുന്നില്‍ കണ്ടുകൊണ്ടു ഒരു മാസമായി ഞങ്ങള്‍ തീവ്ര പരിശീലനത്തിലാണ്.


എല്ലാ ദിവസവും വൈകുന്നേരം മൂന്നര മുതല്‍ നാലര വരെയാണ് പരിശീലന സമയം.

ആദ്യം ലഘുവായ യോഗ മുറകള്‍.







പിന്നെ അല്പം ശരീര വ്യായാമം, കായിക ക്ഷമത കൂട്ടുന്നതിനുള്ള ആക്ടിവിടികള്‍ എന്നിങ്ങനെ.....





ഏതാനും സമയത്തെ ലഘു വ്യായാമത്തിന് ശേഷം ഒരു കിലോ മീറ്റര്‍ ദൂരം കുറഞ്ഞ വേഗത്തില്‍ ഓടി കായിക ക്ഷമത കൂട്ടും..

പിന്നെ വ്യക്തിഗത ഇനങ്ങള്‍ .......

ഏറ്റവും ആവേശം റിലെ പരിശീലനത്തിനാണ്....
എല്‍. പി. മിനി വിഭാഗം...

എല്‍.പി. കിഡീസ്


ആകെ ഇരുപത്തൊന്നു പേരാണ് ഞങ്ങളുടെ ടീമില്‍. നാലാം ക്ലാസ്സിലെ എലന റോസ് ബെന്സിയാണ് ടീം ക്യാപ്ടന്‍.

ഈ വരുന്ന പതിനൊന്നാം തീയതി കിടങ്ങറ സ്കൂളില്‍ വച്ചാണ് കായിക മേള.

മുന്‍ വര്‍ഷത്തെക്കാള്‍ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ജര്സിയനിയുന്നത്...




സബ് ജില്ല പ്രവൃത്തി പരിചയ മേള ..ഒരുക്കങ്ങള്‍...

ഇത്തവണത്തെ വെളിയനാട്  സബ് ജില്ല പ്രവൃത്തി  പരിചയ മേളയില്‍ (എല്‍.പി./യു.പി.) പതിനെട്ടു കുട്ടികള്‍ വിവിധ വിഭാഗങ്ങളില്‍ സ്കൂളിനെ പ്രതിനിധീകരിക്കുന്നു. 

തടിപ്പണി...(വൈഷ്ണവ് വി. രാജീവ്‌.)


പേപ്പര്‍ ബോര്‍ഡ്‌ ഉല്‍പ്പന്നങ്ങള്‍...(ആര്യ കൃഷ്ണ, മരിയമോള്‍ കുഞ്ഞുമോന്‍ )


പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍...(അതുല്യ കെ,ആര്‍.,പാര്‍വതി ദേവി കെ.പി.)


പേപ്പര്‍ പാവകള്‍...(ആരോമല്‍ എ.എസ്.,അരുണ്‍കുമാര്‍ എ.പി.)


മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍...(നിതിന്‍ പി.കെ., അര്‍ജുന്‍ മോഹന്‍ )


മുത്ത്‌ കൊണ്ടുള്ള ഉത്പന്നങ്ങള്‍ ..(നിജമോള്‍ പി.കെ., അനുസൃത അഭിലാഷ്)

പച്ചക്കറി പ്രിന്റിംഗ്...(എലന റോസ് ബെന്‍സി )


കളിപ്പാട്ട തുന്നല്‍ ...(ആര്യ വിനു., ബിന്ദുജ കൃഷ്ണന്‍)






സ്കൂള്‍ ഓണാഘോഷം - ചിത്രങ്ങളിലൂടെ

ഓണക്കളികള്‍... 


കുപ്പിയില്‍ വെള്ളം നിറ മത്സരം.....






കൈവള റിലെ മത്സരത്തില്‍ നിന്ന് .......




ഈ കസേര ഞാന്‍ വിടില്ല.....



പകിട കളിയില്‍ നിന്ന് ......

വഞ്ചിപ്പാട്ട് .......



അരിമണി പെറുക്കല്‍....
അടുക്കളക്കാഴ്ചകള്‍......
എസ്.എം. സി. അംഗങ്ങള്‍ ...


സദ്യ തയ്യാര്‍....


ഒപ്പം അങ്കണ വാടിയിലെ കൂട്ടുകാരും...


ഓണ സദ്യ .