Friday, 10 October 2014

എന്റെ പള്ളിക്കൂടം - ചിത്രങ്ങളിലൂടെ

02/06/2014
ഈ വര്‍ഷത്തെ പ്രവേശനോല്സവത്തിനു മുന്നോടിയായി സംഘടിപിച്ച റാലി.
ശ്രിമതി മാരിയത് ബീവി(എ.ഇ.ഓ),. ശ്രീ. സി. പുഷ്പന്‍ (ബി. പി.ഓ), ശ്രീ പി. സി. മോനിച്ചന്‍ (ബ്ലോ.പ. മെമ്പര്‍) എന്നിവര്‍ മുന്‍നിരയില്‍.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ലിസമ്മ സ്കറിയ എസ്. എം. സി.ചെയര്‍മാന്‍ ശ്രീ.കെ.പി. അശോക്‌ കുമാറിന്  രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്തകം കൈമാറി  പ്രകാശനം 
ചെയ്യുന്നു.

06/06/2014
ഞങ്ങളുടെ സ്കൂളില്‍ അഞ്ച് ക്ലബുകള്  പ്രവര്‍ത്തിക്കുന്നുണ്ട്.ഓരോ ക്ലബിനും ഓരോ ടീച്ചര്‍ mentor -ഉം ഉണ്ട്.ഓരോ ക്ലബിന്റെയും പ്രവര്‍ത്തന പുരോഗതി വിശദീകരിക്കുന്ന ചാര്‍ട്ട് സ്ഥാപിച്ചിട്ടുണ്ട്.പട്ടികയില്‍ നേതാക്കളുടെ പേരും രേഖപ്പെടുത്തിയിട്ടള്ളതിനാല്‍  അവര്‍ ആവേശത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു.
ഇത് അക്കാദമിക- ഇതര പ്രവര്‍ത്തനങ്ങളും മത്സരങ്ങളും നടത്തുന്നതിന് വേണ്ടിയുള്ള വാര്‍ഷിക അടിസ്ഥാനത്തിലുള്ള ക്രമീകരണം. സ്കൂളിലെ എല്ലാ കുട്ടികളെയും ഉള്‍പെടുത്തി നാല് ഗ്രൂപ്പുകള്‍ വര്‍ഷാരംഭത്തില്‍ രൂപീകരിക്കും.ഭാരതീയ ശാസ്‌ത്രജ്ഞന്മാരുടെ പേരുകളാണ് ഈ വര്ഷം ഗ്രൂപ്പുകള്‍ക് നല്‍കിയത്. ദിനാചരണങ്ങള്‍ വരുമ്പോള്‍ ചുമതല ഓരോ ഗ്രൂപും പങ്കിട്ടെടുക്കും.
പ്രവര്‍ത്തനം/പ്രകടനം/ പങ്കാളിത്തം/മത്സരം വിലയിരുത്തി സ്കോറും നല്‍കും.ഈ സ്കോര്‍ പ്രത്യേകം പട്ടികയില്‍ പ്രദര്‍ശിപ്പിക്കും( ചിത്രം കാണുക )


26/06/2014
ഒരു മാസത്തെ അവസാന എസ്. ആര്‍.ജി. യോഗത്തില്‍ അടുത്ത മാസത്തെ പ്രവര്‍ത്തന കലണ്ടര്‍ രൂപപെടുത്തണമെന്നാണ് ഞങ്ങള്‍ തീരുമാനമെടുത്തിട്ടുള്ളത്.ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍,വാര്‍ഷിക പദ്ധതി പ്രകാരമുള്ള പരിപാടികള്‍ ,ദിനാചരണങ്ങള്‍,പരിശീലനപരിപാടികള്‍,അക്കാദമിക വിഷയങ്ങള്‍  ഇവയെല്ലാം ഉള്‍പ്പെടുത്തിയാണ് കലണ്ടറിന്റെ രൂപീകരണം. ഇപ്രകാരം തയ്യാറാക്കിയ ജൂലൈ മാസ പ്രവര്‍ത്തന കലണ്ടര്‍ കാണുക.
൦6/07/2014
"ശുചിത്വ പോലിസ് "-നെക്കുറിച്ച്  
വ്യക്തി ശുചിത്വത്തില്‍ കുട്ടികള്‍ ഏറെ പിന്നിലാണെന്ന തിരിച്ചറിവാണ് ഈ പദ്ധതിയിലേക്ക് നയിച്ചത്.കുട്ടികള്‍ തന്നെ മുന്കൈയ്യേടുക്കുകയും അത് അവരുടെ ഒരു അനുശീലനമായി മാറുകയും ചെയ്തെങ്കിലേ പ്രയോജനമുള്ളൂവെന്നു മനസിലാക്കിയിരുന്നു.അങ്ങനെ ശുചിത്വ പോലിസ് എന്ന പദ്ധതിയുണ്ടായി.കുട്ടികള്‍ തന്നെയാണ് ഇവിടെ പോലിസ്.മാസം തോറും പോലിസ് അംഗങ്ങള്‍ മാറും. ആഴ്ചയിലൊരിക്കല്‍ ശുചിത്വ പോലീസിന്റെ പരിശോധനയുണ്ടാവും.ദിവസം മുന്‍കൂട്ടി പറയില്ല.എല്ലാ കുട്ടികളെയും വരിയില്‍ നിര്‍ത്തി നഖം,വസ്ത്രം,ചെരുപ്പ്,മുടി, പല്ല് തുടങ്ങിയവ പരിശോധിക്കും .പ്രശ്നങ്ങലുള്ളവര്‍ക്ക് പോലിസ് 'താക്കീത്' നല്‍കും.(പോലീസിനു നഖം വെട്ടി, ചീര്‍പ്പ് മുതലായ സാമഗ്രികളുണ്ട്‌). അവര്‍ ഉള്‍പെട്ട ഗ്രൂപ്പുകളുടെ സ്കോര്‍ നഷ്ടപ്പെടും.അടുത്തയാഴ്ച ഇവരെ മെച്ചപ്പെടുത്താന്‍ ക്യാപ്റ്റന്മാര്‍ മുന്കയ്യെടുക്കണം.(ഒരു ക്യാപ്റ്റന്‍ പരിശോധന ദിനത്തില്‍ മുന്‍കൂട്ടി  തന്‍റെ ഗ്രൂപിലെ ഒന്നാം ക്ലാസ്സുകാരന്റെ നഖം വെട്ടുന്നത് പിന്നീട് കണ്ടു.)
ഗണിതലാബ്  

ഗണിത പഠനത്തില്‍ പ്രശ്ന വിശകലന ശേഷിയില്‍ ഭൂരിഭാഗം കുട്ടികളും പിന്നാക്കം നില്‍ക്കുന്നത് സ്കൂളിന്റെ ഒരു പോരായ്മയായി കണ്ടാണ്‌ ഗണിതലാബ് സജ്ജീകരിക്കാന്‍ തീരുമാനിച്ചത്.മൂര്‍ത്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതിലൂടെ പഠനം എളുപ്പമാക്കാമെന്ന് SRG ചിന്തിച്ചു .അപ്രകാരം ഈര്ക്കില്കെട്ടുകള്‍, മഞ്ചാടി,കമ്പുകള്‍, സ്ട്രോ, മുളവടി സ്കെയില്‍, തീപ്പെട്ടികൊള്ളികള്‍  തുടങ്ങി ലളിതമായ സാമഗ്രികള്‍ ലാബിലേക്ക് ശേഖരിച്ചു.SSA -യില്‍ നിന്ന് maths Lab ഉപകരണങ്ങളും ലഭിച്ചു.Soma cube,Tangram,Geo board,pentominoes,measuring instruments,weighing scale,Abacus, Fraction disks,Clocks തുടങ്ങി അന്‍പതോളം ഇനങ്ങള്‍ ഇപ്പോള്‍ ഗണിത ലാബിലുണ്ട്.ഗണിത ക്ലബ്‌ ലീഡറും പ്രധാനാധ്യപികയും ചേര്‍ന്നാണ് ലാബ് ഉദ്ഘാടനം നിര്‍വഹിച്ചത്.

വിദ്യാലയ വാര്‍ത്തകള്‍ 
സ്കൂള്‍ അസ്സംബ്ലി സജീവമാക്കുക,ചില ശീലങ്ങളുടെ സമാ യോജനം സാധ്യമാക്കുക,'വാര്‍ത്ത‍' എന്ന വ്യവഹാര രൂപത്തിന്റെ ഘടനയും സവിശേഷതകളും പരിചയപ്പെടുത്തുക,വാര്‍ത്തയെ ഴുത്തില്‍ പ്രായോഗിക പരിശീലനം നല്‍കുക ,'അനുഭവാധിഷ്ടിത വിദ്യാലയം' സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു ആരംഭിച്ച പരിപാടി.അസംബ്ലിയിലെ പത്രവായനക്ക് ശേഷം വിദ്യാലയവാര്തകളും വായിക്കും. തലേദിനം വിദ്യാലയത്തില്‍ നടന്ന കാര്യങ്ങളാണ് വാര്‍ത്തയുടെ വിഷയം.
ജന്മദിനാഘോഷം,പതിപ്പുകളുടെ നിര്‍മാണം,നാടകം/ റോള്‍ പ്ലേ തുടങ്ങിയ പ്രകടനങ്ങള്‍ ,മികച്ചതായി തെരെഞ്ഞെടുക്കപ്പെട്ടവയെക്കുരിച്ചുള്ളസൂചനകള്‍,മത്സരഫലങ്ങള്‍ ഇങ്ങനെ എന്തും വാര്‍ത്തയായി മാറാം.ചില കുസൃതിക്കാരും വാര്‍ത്തയില്‍ ഇടം പിടിച്ചേക്കാം .ഓരോ ദിവസത്തെയും വാര്‍ത്ത തയ്യാറാക്കേണ്ട ചുമതല വീതിച്ചു നല്‍കും.അവര്‍ എല്ലാ ക്ലാസ്സില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം.വാര്‍ത്ത പിറ്റേ ദിനം എഴുതി തയ്യാറാക്കി  അവതരിപ്പിക്കണം.ഇവ ഒരു പതിപ്പായി മാറും.

ചിരാത്- രചനകളുടെ പ്രദര്‍ശന ഫലകം 
ക്ലാസ്സ്‌ റൂമിലെ മികച്ച ഉത്പന്നങ്ങള്‍ /രചനകള്‍ /പതിപ്പുകള്‍ എന്നിവ എങ്ങനെ മറ്റുള്ളവര്‍ അറിയും? ഞങ്ങളുടെ ഉത്തരമാണ് 'ചിരാത്'.സ്കൂള്‍ വരാന്തയിലാണ് ചിരാതിന്റെ സ്ഥാനം.ഓരോ ദിവസവും ക്ലാസ് റൂം പഠനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന ഉത്പന്നങ്ങളില്‍ മികച്ചവ ചിരാതില്‍പ്രസിദ്ധീകരിക്കും.  എല്ലാവരും കാണ്‍കെ തങ്ങളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ചിരാത് ഒരുക്കുന്നു.വിലയിരുത്തല്‍ സൂചകങ്ങളെ  അടിസ്ഥാനമാക്കിയാണ് രചനകളുടെ തിരഞ്ഞെടുപ്പ്. രചനകളുടെ തിരഞ്ഞെടുപ്പില്‍ കുട്ടികള്‍ക്കാണ് കൂടുതല്‍ പങ്കാളിത്തം. ചിത്രങ്ങള്‍ /വ്യവഹാരരൂപങ്ങള്‍/നിര്മിതികള്‍ /ഗ്രൂപ്പ് ഉത്പന്നങ്ങള്‍ എന്നിവ ചിരാതിലേക്ക് പരിഗണിക്കും.ഇവക്കു മാത്രമായി ക്ലാസ് തലത്തില്‍ പതിപ്പ്  പരിഗണിക്കുന്നുണ്ട്.വിദ്യാലയ വാര്‍ത്തയില്‍ ചിരാത് രചനകളും ഇടം പിടിക്കും.
ഒന്നാം ക്ലാസ്സിലെ മാളവിക കെ. എം.'മഴ' ആശയമായി വരുന്ന ഭാഷ ക്ലാസ്സില്‍ തീപെട്ടി കമ്പുകള്‍ കൊണ്ട് നി ര്‍മിച്ച 'കുട ' കണ്ടുനോക്കു....
മറ്റു ചില ദിവസങ്ങളിലേതു.........

3 comments:

  1. ചിരാതിനായി കാത്തിരിക്കുന്നു.

    ReplyDelete
  2. എല്ലാ ഭാവുകങ്ങളും... കുഞ്ഞുങ്ങളുടെ ഭാവന ആകാശത്തെക്കാളുയരെ പീലി നിവര്‍ത്തട്ടെ!!! അറിവിന്റെയും ജീവിതത്തിന്റെയും ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍!!!

    ReplyDelete
    Replies
    1. നിങ്ങളുടെ പ്രചോദനം ഇനിയുമേറെ ചെയ്യാൻ ഊർജം തരുന്നു.......നന്ദി...

      Delete